Sunday, October 4, 2026

കണ്ണൂരിൽ “സിഐടിയു രാജ്” തുടരുന്നു; മാടായിയിലും സിഐടിയു സമരം; ആത്മഹത്യയുടെ വക്കിൽ വ്യാപാരി

മാടായി: കണ്ണൂരിൽ “സിഐടിയു രാജ്” തുടരുന്നു. പേരാവൂരിനു പിന്നാലെ മാടായിയിലും സിഐടിയു സമരം(CITU Protest In Kannur). മാടായി ഗണപതി മണ്ഡപത്തിനു സമീപം കഴിഞ്ഞ 23ന് തുറന്ന ശ്രീപോർക്കലി സ്റ്റീൽ എന്ന സ്ഥാപനത്തിനു മുന്നിൽ കൊടികുത്തി സിഐടിയു സമരം ആരംഭിച്ചിരിക്കുകയാണ്. 60 ലക്ഷം രൂപയുടെ സാധനങ്ങൾ ഈ സ്ഥാപനത്തിലുണ്ട്. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സിഐടിയു നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നും ഇനിയും സമരം തുടർന്നാൽ കട അടച്ചുപൂട്ടേണ്ടി വരുമെന്നും ഉടമ പ്രതികരിച്ചു.

അതേസമയം സാധനങ്ങളുടെ കയറ്റിറക്കു ജോലി സിഐടിയു അംഗങ്ങളായ ചുമട്ടു തൊഴിലാളികൾക്കു നൽകണമെന്ന ആവശ്യവുമായാണ് സമരം നടത്തുന്നതെന്നാണ് വിവരം. ആദ്യഘട്ടത്തിൽ സ്ഥാപനത്തിലെ ജോലിക്കാർ സാധനങ്ങൾ ഇറക്കിയിരുന്നെങ്കിലും പിന്നീട് സംഘടന തർക്കവുമായി എത്തുകയായിരുന്നു.

എന്നാൽ ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിട്ടുണ്ട് എന്നതിനാൽ അവർ കയറ്റിറക്കു നടത്തുമെന്ന് ഉടമ നിലപാട് എടുത്തതോടെ സിഐടിയു പ്രവർത്തകർ ദിവസവും രാവിലെ എട്ടരയോടെ എത്തി കടയുടെ മുന്നിൽ കൊടി കുത്തി സമരം ചെയ്യുകയാണ്. സമരം കാരണം മൂന്നാഴ്ചയ്ക്കിടെ കച്ചവടം ഒന്നും നടന്നിട്ടില്ലെന്നാണ് ഉടമ പറയുന്നത്.

Related Articles

Latest Articles