Saturday, December 13, 2025

കടയ്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് മോഷണം; 21 മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു; സൗദിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘത്തെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. രണ്ട് യെമന്‍ സ്വദേശികളും ഒരു സുഡാന്‍ പൗരനുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. റിയാദിലെ ഒരു കടയിലാണ് സംഘം മോഷണം നടത്തിയത്.

കടയിലെ ജീവനക്കാര്‍ സ്ഥാപനം തുറന്നപ്പോള്‍ അകത്ത് കയറിയ മോഷ്ടാക്കള്‍ പിന്നീട് കട അടയ്ക്കുന്നതു വരെ അകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 26 മൊബൈല്‍ ഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 21 എണ്ണവും പിന്നീട് അന്വേഷണത്തില്‍ പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.

Related Articles

Latest Articles