Sunday, May 5, 2024
spot_img

തെരുവുനായുടെ ആക്രമണം രൂക്ഷം; കോട്ടയത്ത് പേവിഷബാധയേറ്റ് പോത്ത് ചത്തു

കോട്ടയം: പേവിഷബാധയേറ്റ് പോത്തിൻ കിടാവ് ചത്തു. കോട്ടയം ജില്ലയിൽ പാമ്പാടിയിലെ മൂലേപ്പീടികയിലാണ് പേവിഷബാധയേറ്റ് പോത്തിൻകുട്ടി ചത്തത്. കഴിഞ്ഞ മാസം 17ാം തിയതിയാണ് പോത്തിൻ കിടാവിന് നായയുടെ കടിയേൽക്കുന്നത്. തീറ്റ കൊടുക്കുന്നതിനായി പറമ്പിലേക്ക് അഴിച്ചു കെട്ടിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. പോത്തിന്റെ മൂക്കിന്റെ ഭാഗത്താണ് നായയുടെ കടിയേറ്റത്. ഇവിടെ വലിയ മുറിവും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുതൽ പോത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിനെ വെടിവച്ചു കൊല്ലാൻ തീരുമാനിച്ചെങ്കിലും അതിന് മുൻപ് തന്നെ പോത്ത് ചത്തു പോവുകയായിരുന്നു. പോത്തിനെ പരിചരിച്ചിരുന്നവരും ഉടമയും ചികിത്സ തേടിയിട്ടുണ്ട്.

Related Articles

Latest Articles