cricket

കണ്ണ് തുറക്കാത്ത സെലക്‌ടർമാർ! ശ്രേയസും രോഹിതും ഇല്ല, ഇനിയെങ്കിലും പാവം സഞ്ജുവിന് അവസരം നൽകിക്കൂടെ?വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ടീമിലുൾപ്പെടുത്താൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തു വന്നു. ശ്രേയസ് അയ്യരും, ക്യാപ്റ്റന്‍ രോഹിത് ശർമയും ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ, സഞ്ജു സാംസണ്‍ ഉണ്ടാകേണ്ടതല്ലേയെന്നു ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടെസ്റ്റിൽ കടുത്ത നടുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ശ്രേയസ് ഇപ്പോൾ ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ ശ്രേയസിന് ഇത്തവണത്തെ ഐപിഎല്ലും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

ഏകദിന കരിയറിൽ 66 ശരാശരിയിലാണ് സഞ്ജു ബാറ്റ് വീശുന്നത്. 2022ന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ പുറത്താകാതെ 86 റൺസും അതേ വർഷം ജൂണിൽ, അയർലൻഡിനെതിരെ 42 പന്തിൽ 77 റൺസടിച്ചും കഴിവ് ആവർത്തിച്ച് പ്രകടിപ്പിച്ചെങ്കിലും സെലക്ടർമാർ സഞ്ജുവിന് നേരെ കണ്ണടയ്ക്കുന്നത് തുടരുകയാണ്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു.

Anandhu Ajitha

Recent Posts

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

21 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

24 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

10 hours ago