തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ചാരക്കേസ് ഗൂഢാലോചനയിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്. എഫ്.ഐ.ആറിൽ നാലാം പ്രതിയായിരുന്നു ചാരക്കേസിന്റെ അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ്. ഗൂഢാലോചന, കസ്റ്റഡി മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ ഇന്നലെ സമർപ്പിച്ചത്. എഫ്.ഐ.ആർ സമർപ്പിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം, മുൻ ഐബി ഉദ്യോഗസ്ഥൻ പി.എസ്.ജയപ്രകാശിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് ജൂലൈ ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. കേസിൽ 11ാം പ്രതിയാണ് മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ്. മറിയം റഷീദയെയും നമ്പി നാരായണനെയും ചോദ്യം ചെയ്ത സംഘത്തിൽ പി.എസ്. ജയപ്രകാശ് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തൽ. കേരള പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് സി.ബി.ഐ എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടുള്ളത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

