Monday, October 5, 2026

പതിനഞ്ച് വര്‍ഷത്തിനിടെ ട്രെയിന്‍ യാത്ര നടത്തുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്; യാത്രയുടെ ലക്ഷ്യം ഇതാണ്

ദില്ലി: രാഷ്ട്രപതിയായ ശേഷം ആദ്യമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് താന്‍ ജനിച്ചു വളര്‍ന്ന ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള പരൗന്‍ഖ് സന്ദര്‍ശിക്കും. പ്രസിഡന്റ് പദവി ലഭിച്ചശേഷം ഇത് ആദ്യമായാണ് കോവിന്ദ് തന്റെ സ്വന്തം സ്ഥലം സന്ദർശിക്കുന്നതെന്നും ഇതിന് മുമ്പും അദ്ദേഹം ഇതിന് താത്പര്യം പ്രകടിപ്പിച്ചെങ്കിലും വിവിധ സാഹചര്യങ്ങൾ കാരണം ഇതിനു സാധിച്ചില്ലെന്നും രാഷ്ട്രപതി ഭവന്റെ പത്രകുറിപ്പിൽ അറിയിച്ചു.

ദില്ലിയിലെ സഫ്ദർജംഗ് റയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് തിരിക്കുന്ന ട്രെയിൻ കാൻപൂരിൽ തന്നെയുള്ള ജിൻജാക്ക്, രൂരാ എന്നീ രണ്ട് സ്ഥലങ്ങളിൽ നിർത്തും. പ്രസിഡന്റിന് തന്റെ ബാല്യകാല സുഹൃത്തുക്കളെ നേരിൽ കണ്ട് സംസാരിക്കുന്നതിനു വേണ്ടിയാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പുകൾ അനുവദിച്ചത്.

നിരവധി ഇന്ത്യന്‍ പ്രസിഡന്റുമാര്‍ ട്രെയിന്‍ യാത്ര നടത്തിയിട്ടുണ്ടെങ്കിലും 15 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു പ്രസിഡന്റ് ട്രെയിന്‍ യാത്ര നടത്തുന്നത്. ഇതിനു മുമ്പ് മുൻ പ്രസിഡന്റ് ആയിരുന്ന ഡോ എ പി ജെ അബ്ദുൽ കലാമാണ് അവസാനമായി ട്രെയിനിൽ യാത്ര നടത്തിയത്. 2006ലായിരുന്നു അബ്ദുല്‍ കലാം ദില്ലിയിൽ നിന്ന് ഡെറാഡൂണിലേക്ക് ട്രെയിൻ യാത്ര നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles