Monday, May 20, 2024
spot_img

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ;ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും,സത്യപ്രതിജ്ഞ ശനിയാഴ്ച

ദില്ലി: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ. ഉപമുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനായിരിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത്. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് രാവിലെ തീരുമാനം മാദ്ധ്യമങ്ങളോട് പ്രഖ്യാപനം നടത്തിയേക്കും.

Related Articles

Latest Articles