Wednesday, December 17, 2025

സിദ്ധാർത്ഥന്റെ കൊലപാതകം ! പ്രതിപ്പട്ടികയിലെ എല്ലാ പ്രതികളും വലയിലായെന്ന് പോലീസ് ; മുഖ്യപ്രതി സിന്‍ജോ പിടിയിലായത് കീഴടങ്ങാൻ വരുന്നതിനിടെ

വയനാട്: വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ കൊലപാതകത്തിൽ എല്ലാ പ്രതികളും വലയിലായെന്ന് പോലീസ് . മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയാണ് ഉണ്ടായത് .ക്യാംപസിൽ എസ്എഫ്ഐ പിഎഫ്‌ഐ കൂട്ടുകെട്ടാണുള്ളത്. സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചത് സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാൻസലർ കൂടിയായ ഗവർണർക്ക് റിപ്പോർട്ട് നൽകാൻ പോലും സർവകലാശാല തയ്യാറായില്ല. ഇന്നലെയാണ് റിപ്പോർട് നൽകിയത്.സിദ്ധാർത്ഥൻ മരണപ്പെട്ട് പതിമൂന്ന് ദിവസം വേണ്ടി വന്നു പൊലീസിന് പ്രതികളെ പിടികൂടാൻ

Related Articles

Latest Articles