Wednesday, May 22, 2024
spot_img

നാളെ ആമലകീ ഏകാദശി;ഈദിനത്തിൽ പ്രാർത്ഥിച്ചാൽ ആയുരാരോഗ്യസൗഖ്യം ഫലം

നാളെ കുംഭമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ്. തിരുനാവായയിൽ പ്രധാനമാണ് ഈ ഏകാദശി. നാളെ വരുന്നത് ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയതിനാൽ ആമലകീ ഏകാദശി എന്നാണ് ഇതിനു പേര്. ആമലകീ എന്നാൽ നെല്ലിമരം, നെല്ലിക്ക എന്നൊക്കെയാണ് അർഥം. ബ്രഹ്മാണ്ഡ പുരാണത്തിലും പത്മപുരാണത്തിലും ആമലകീ ഏകാദശിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

ഈ ഏകാദശി ദിവസം മഹാവിഷ്ണുവിനെ പൂജിക്കുന്നതോടൊപ്പം നെല്ലിമരത്തെ പൂജിക്കുന്ന രീതിയുമുണ്ട്. ഉത്തരേന്ത്യയിലാണ് നെല്ലിമര പൂജയ്ക്കു കൂടുതൽ പ്രചാരമുള്ളത്. ഏകാദശി ദിവസം മഹാവിഷ്ണുവിനെയും പ്രദോഷവ്രത ദിവസം പരമശിവനെയുമാണ് ആരാധിക്കേണ്ടത്. മാർച്ച് 15നു ചൊവ്വാഴ്ച പ്രദോഷ വ്രതമാണ്.

Related Articles

Latest Articles