Friday, October 9, 2026

യുക്രൈൻ സൈനിക താവളത്തിനു നേരെ റഷ്യയുടെ വ്യോമാക്രമണം: നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കീവ്: റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയാകുമ്പോഴും ശക്തമായ യുദ്ധം തുടരുന്നു. ഇപ്പോഴിതാ യുക്രൈൻ സൈനിക താവളം റഷ്യ ആക്രമിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവാണ് ട്വിറ്ററില്‍ ആക്രമണം സ്ഥിരീകരിച്ചത്. ”സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി ലിവിവ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന, ഇന്റര്‍നാഷണല്‍ സെന്ററാണ് റഷ്യ ആക്രമിച്ചതെന്ന്” അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. വിദേശ പരിശീലകരാണ് ഇവിടെ സേവനം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ കൂടുതലായി റഷ്യന്‍ വ്യോമാക്രമണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അതായത്, ലിവിവ് നഗരത്തിനും യുക്രൈൻ-പോളണ്ട് അതിര്‍ത്തിക്കും സമീപമുള്ള പ്രദേശങ്ങളിലാണ്’ , ഒലെക്‌സി റെസ്‌നിക്കോവ് ‘ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചു.

Related Articles

Latest Articles