Sunday, May 19, 2024
spot_img

തുല്യതയുടെ സന്ദേശവുമായി വരുന്ന ദിവസം; നാളെ വസന്തവിഷുവം

രാത്രിയും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവം. വർഷത്തിൽ രണ്ടു തവണ മാത്രമേ വിഷുവം വരികയുള്ളൂ. ഉത്തരായണകാലത്തു വരുന്ന വസന്തവിഷുവം നാളെ (2022 മാർച്ച് 21ന് തിങ്കളാഴ്ച) ആണ്. മഹാവിഷുവം എന്നും അറിയപ്പെടുന്ന ഈ ദിവസത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ദേശീയ വർഷമായ ശകവർഷം കണക്കാക്കുന്നത്. മഹാവിഷുവത്തിന്റെ പിറ്റേന്ന് ശകവർഷത്തിലെ ആണ്ടുപിറവി എന്നതാണു രീതി.

അതേസമയം ഇറാനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ഔദ്യോഗികമായി സ്വീകാര്യമായ നൗറൂസ് എന്ന പേർഷ്യൻ വർഷം കണക്കാക്കുന്നതും ഈ മഹാവിഷുവത്തെ അടിസ്ഥാനമാക്കിയാണ്. അതുപോലെ ക്രൈസ്തവ ജനതയുടെ വിശേഷദിവസങ്ങളായ ഈസ്റ്ററും ദു:ഖവെള്ളിയും ഓശാനപ്പെരുന്നാളുമെല്ലാം കണക്കാക്കുന്നതും ഇതേ മഹാവിഷുവത്തെ അടിസ്ഥാനമാക്കിത്തന്നെ. യഹൂദരുടെ പാസോവർ ആചരണത്തിനും അടിസ്ഥാനം ഇതേ വസന്തവിഷുവമാണ്.

Related Articles

Latest Articles