Monday, December 29, 2025

സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയെ സിലി വധക്കേസില്‍ അറസ്റ്റ് ചെയ്തു. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

റോയ് കൊലക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെ താമരശേരി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചിരുന്നു. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതേസമയം സിലിയുടെ മരണത്തില്‍ എം.എസ് മാത്യുവിനെ അറസ്റ്റ് ചെയ്യുന്നതിനായി ശനിയാഴ്ച അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.

നേരത്തെ ആഭ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമാണ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നത്. കൂട്ടക്കൊലപാതകത്തെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചപ്പോള്‍ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചു.കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോലീസിനെതിരെ പരാതികളില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.

Related Articles

Latest Articles