Sunday, December 28, 2025

സംസ്ഥാനത്ത് വീണ്ടും സില്‍വര്‍ലൈന്‍ സര്‍വേ: കഴക്കൂട്ടം കരിച്ചാറയില്‍ സംഘര്‍ഷം, ഒരാള്‍ ബോധരഹിതനായി വീണു

തിരുവനന്തപുരം : രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. സര്‍വേക്കെത്തിയ കെ റെയില്‍, റവന്യൂ അധികൃതര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധമുയര്‍ത്തി.തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്.

സര്‍വേ നടപടിക്കിടയില്‍ ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ ബോധരഹിതനായി വീണു. പോലിസ് ബലപ്രയോഗത്തെത്തുടര്‍ന്നാണ് ബോധംനഷ്ടപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെയും ഈ ഭാഗങ്ങളില്‍ കല്ലിടല്‍നടന്നിരുന്നു. അവ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 

Related Articles

Latest Articles