fake simcards
ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്നവര്‍ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാര്‍ഡ് എടുത്തു എന്ന വിവരമാണ്. ഈ വീട്ടമ്മയെ പോലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചും പോലീസ് ചോദ്യം ചെയ്തു. അതിനിടെ അവര്‍ ബോധരഹിതയായി വീഴുകയും ചെയ്തു. ഒരാളുടെ ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാനാകും?
കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂഫ്ല്‍ ഏതൊക്കെ ഫോണ്‍ നമ്പറുകൾ നിലവിലുണ്ട് എന്ന് അറിയാന്‍ സാധിക്കും. നിലവില്‍ ഉപയോഗിക്കുന്ന നമ്ബര്‍ നല്‍കി ശേഷം ലഭിക്കുന്ന ഒടിപി നിര്‍ദ്ദിഷ്ട സ്ഥാനത്ത് നല്‍കിയാല്‍ ആ നമ്ബരിന് ആധാരമായ ഐഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാര്‍ഡ് നമ്ബരുകള്‍ ലഭ്യമാകും.
ഇത്തരത്തില്‍ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോര്‍ട്ടലില്‍ ലഭ്യമാണ്. നമ്ബരുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ സാധിക്കും. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…