Sunday, June 2, 2024
spot_img

നിങ്ങളുടെ പേരില്‍ മറ്റൊരാള്‍ സിം എടുത്തിട്ടുണ്ടോ? എങ്കിൽ എങ്ങനെ മനസിലാക്കാം?

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്നവര്‍ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാര്‍ഡ് എടുത്തു എന്ന വിവരമാണ്. ഈ വീട്ടമ്മയെ പോലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചും പോലീസ് ചോദ്യം ചെയ്തു. അതിനിടെ അവര്‍ ബോധരഹിതയായി വീഴുകയും ചെയ്തു. ഒരാളുടെ ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച്‌ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാനാകും?

കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂഫ്ല്‍ ഏതൊക്കെ ഫോണ്‍ നമ്പറുകൾ നിലവിലുണ്ട് എന്ന് അറിയാന്‍ സാധിക്കും. നിലവില്‍ ഉപയോഗിക്കുന്ന നമ്ബര്‍ നല്‍കി ശേഷം ലഭിക്കുന്ന ഒടിപി നിര്‍ദ്ദിഷ്ട സ്ഥാനത്ത് നല്‍കിയാല്‍ ആ നമ്ബരിന് ആധാരമായ ഐഡി പ്രൂഫ് ഉപയോഗിച്ച്‌ എടുത്തിട്ടുള്ള മറ്റ് സിം കാര്‍ഡ് നമ്ബരുകള്‍ ലഭ്യമാകും.

ഇത്തരത്തില്‍ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച്‌ സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോര്‍ട്ടലില്‍ ലഭ്യമാണ്. നമ്ബരുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ സാധിക്കും. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്.

Related Articles

Latest Articles