ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ സൈന നെഹ്വാളിന് അപ്രതീക്ഷിത തോൽവി. 17 വയസുകാരിയായ ജപ്പാന്റെ സയാകാ തകാഹാഷിയാണ് സൈനയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്കോർ: 21-16, 11-21, 14-21.
ആദ്യ ഗെയിം 21-16ന് നേടിയ ശേഷമാണു സൈന പതറിയത്. ശക്തമായി തിരിച്ചടിച്ച ജാപ്പനീസ് കൗമാരതാരം തുടർച്ചയായ രണ്ടു ഗെയിമുകളും പിടിച്ചെടുത്തു. 48 മിനിറ്റാണ് മത്സരം നീണ്ടത്.

