ദുബായ്: ഏഴുമണിക്കൂറും 20 മിനിറ്റുകൊണ്ട് 120 ഭാഷകളിലെ ഗാനങ്ങളാലപിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് മലയാളി യുവഗായിക. ദുബായിൽ വച്ചുന്നടന്ന പരിപാടിയിലാണ് സുചേത സതീഷ് റെക്കോഡ് ഇട്ടത്. ഒരു സംഗീതപരിപാടിയിൽ ഏറ്റവുമധികം ഭാഷകളിലുള്ള പാട്ടുകൾ ആലപിച്ചതിനാണ് നേട്ടം സ്വന്തമാക്കിയത്.
മുമ്പും രണ്ടുതവണ സുചേത റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. തത്വമയി ന്യൂസിലെ ‘രാഗ് രംഗ്’ എന്ന സംഗീത പരിപാടി അവതരിപ്പിക്കുന്ന വ്യക്തികൂടിയാണ് സുചേത സതീഷ്. മലയാളമടക്കം 29 ഇന്ത്യന്‍ ഭാഷകളിലെയും 91 ലോക ഭാഷകളിലെയും ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഉച്ചക്ക് 12ന് ആരംഭിച്ച ആലാപനം രാത്രി 7.30 വരെ 7.20 മണിക്കൂര്‍ നീണ്ടു. എല്ലാ പാട്ടുകളും കാണാതെയാണ് പാടിയത്.
നേരത്തെ 102 ഭാഷകളിൽ പാടി അമേരിക്കയിലെ വേൾഡ് റെക്കോഡ് അക്കാദമിയുടെ റെക്കോഡിന് അർഹയായിരുന്നു. 12ാം വയസ്സിലായിരുന്നു ഈ നേട്ടം. ഏറ്റവും കൂടുതൽ സമയം നിർത്താതെ ഗാനം ആലപിച്ച കുട്ടി എന്ന റെക്കോഡും അന്ന് സ്വന്തമാക്കിയിരുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് സുചേ . ദുബായിലെ ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷിന്റെയും സുമിതയുടെയും മകളാണ്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…