Monday, May 20, 2024
spot_img

ചെന്നൈയിൽ പച്ചക്കറി വാങ്ങാനെത്തിയത് നിർമ്മല സീതാരാമൻ; മൈലാപ്പൂർ മാർക്കറ്റിൽ കച്ചവടക്കാരുമായി സംസാരിച്ചു, അത്ഭുതപ്പെട്ട് ജനങ്ങൾ, വീഡിയോ കാണാം

ചെന്നൈ: ചെന്നൈയിലെ പ്രാദേശിക മാർക്കറ്റ് സന്ദർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ചയാണ് മന്ത്രി ചെന്നൈയിലേക്കുള്ള ഒരു ദിവസത്തെ സന്ദർശനത്തിനിടെ മൈലാപ്പൂർ മാർക്കറ്റിൽ സന്ദർശനം നടത്തിയത്. തുടർന്ന് കച്ചവടക്കാരുമായും പ്രദേശവാസികളുമായും ഇടപഴകുകയും അടുക്കള സാധനങ്ങൾ വാങ്ങുകയും ചെയ്തു.

മൈലാപ്പൂർ ചന്തയിലെ ഒരു വഴിയോരക്കച്ചവടക്കാരനിൽ നിന്നും മന്ത്രി പച്ചക്കറി വാങ്ങുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പെട്ടന്ന് ചന്തയിൽ വച്ച് മന്ത്രിയെ കണ്ട ജനങ്ങൾ അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയിൽ കാണാം. അപ്രതീക്ഷിതമായി എത്തിയ മന്ത്രിയെ കണ്ട വഴിയോര കച്ചവടക്കാർക്ക് ആശ്ചര്യം വിട്ടുമാറിയിട്ടില്ല.

തമിഴ്‌നാട്ടിലെ ചെന്നൈ അമ്പത്തൂരിലെ കല്ലിക്കുപ്പത്ത് പ്രത്യേക പരിഗണനയുള്ള കുട്ടികൾക്കായുള്ള മൾട്ടി ഡിസിപ്ലിനറി സെന്ററായ ‘ആനന്ദ കരുണ വിദ്യാലയം’ ഉദ്ഘാടനം ചെയ്യാനായാണ് ധനമന്ത്രി നിർമല സീതാരാമൻ എത്തിയത്. ഓട്ടിസം, ഡിസ്‌ലെക്സിയ, സ്ലോ ലേണിംഗ് വൈകല്യം തുടങ്ങിയ പഠന ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്കായി 2018ലാണ് ആനന്ദം ലേണിംഗ് സെന്റർ ആരംഭിച്ചത്, പ്രത്യേക പരിചരണം താങ്ങാൻ കഴിയാത്ത കുടുംബങ്ങളെയും പരിപാലിക്കുന്നു.

അതേസമയം, പണപ്പെരുപ്പം 4 ശതമാനത്തിൽ താഴെയായി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അവശ്യവസ്തുക്കൾ പൊതുജനങ്ങൾക്ക് ന്യായവിലയ്‌ക്കും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു.

https://twitter.com/nsitharamanoffc?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1578760378544115712%7Ctwgr%5E8cc534ed7e72bc2b591dce2395c8e40a1179e667%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fenglish%2Foneindia-epaper-oneindia%2Fsitharamanbuysvegetablesinteractswithvendorsatchennaismylaporemarketvideo-newsid-n430073380%3Fs%3Dauu%3D0xb3d04a0bf05fb412ss%3Dpd

Related Articles

Latest Articles