Tuesday, December 16, 2025

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം ‘കൊട്ടുകാളി’ ; ചിത്രത്തിൽ പ്രധാനവേഷത്തിൽ മലയാളി താരം അന്ന ബെൻ

തമിഴകത്തിന്റെ പ്രിയതാരം ശിവകാര്‍ത്തികേയൻ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് . ‘കൊട്ടുകാളി’ . ചിത്രത്തെക്കുറിച്ച് പ്രഖ്യാപണം നടത്തിയിരിക്കുകയാണ് താരം. തമിഴകത്തെ ഹാസ്യ നടൻ സൂരിയും മലയാളികളുടെ പ്രിയങ്കരിയായ അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് പി എസ് വിനോദ് രാജ്. ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ബി ശക്തിവേലാണ്. ചിത്രത്തിൻറെ പ്രഖ്യാപനത്തോടെ തന്നെ വല്യ ആവേശത്തിലാണ് ആരാധകർ.

Related Articles

Latest Articles