Wednesday, May 22, 2024
spot_img

കുരുക്ക് മുറുകുന്നു ;ലൈഫ് മിഷന്‍ കോഴക്കേസിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് നീട്ടി,കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി

എറണാകുളം: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. 4 ദിവസംകൂടികസ്റ്റഡിയിൽ വേണമെന്നും കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടെന്നും ഇ ഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്.ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.കേസില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി വ്യക്തമാക്കി.

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്ന് ശിവശങ്കർ അറിയിച്ചു.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് ശിവശങ്കറിനെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായത്.

Related Articles

Latest Articles