Tuesday, October 13, 2026

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നു ചില്‍ഡ്രന്‍സ് ഹോമില്‍ ( Children Home) നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. കഴിഞ്ഞ ദിവസം ചില്‍ഡ്രന്‍സ് ഹോമില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്.

18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറു പേരും. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.കുട്ടികള്‍ ജില്ല വിട്ട്‌പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ടെന്നും ACP കെ. സുദര്‍ശന്‍ പറഞ്ഞു.

Related Articles

Latest Articles