സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 9 മാസം പ്രായമുള്ള കുട്ടിക്കടക്കം നിരവധിപേർക്ക് കുത്തേറ്റു. അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. ഭീകരാക്രമണമെന്നാണ് സംശയം. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സിഡ്‌നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവസമയത്ത് നിരവധിപേരാണ് മാളിലുണ്ടായിരുന്നത്.
മാളില്‍നിന്നുള്ള ചില ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരാള്‍ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരിക്കേറ്റ് തറയില്‍കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഷോപ്പിങ് മാള്‍ അടച്ചിട്ടുണ്ട്. ജനങ്ങള്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. നിലവിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

