Saturday, January 3, 2026

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊന്നു;മൃതദേഹം കണ്ടെത്തിയത് സ്‌കൂളിന് പിന്നിൽ നിന്ന്;പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി.ശിവപുരി ജില്ലയിലെ ബഡോദരയിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്.പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

അമ്മയോടൊപ്പം പ്രദേശത്തെ അമ്പലത്തിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന് പിറകിലായി വായിൽ തുണി തിരുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

Related Articles

Latest Articles