Monday, November 16, 2026

കാര്യം കാണാൻ കഴുതക്കാലും …. ത്രിപുരയിൽ ഇടത്–കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തിയാൽ,മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനു നൽകുമെന്ന് കോൺഗ്രസ്

അഗര്‍ത്തല : വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിലെ മുതിർന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി പരിഗണിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയാണ് അജയ് കുമാര്‍

അതെ സമയം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. എംഎല്‍എമാര്‍ ചർച്ച ചെയ്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല എന്നറിയിച്ചിട്ടുണ്ട്. ഗോത്രവിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ജിതേന്ദ്ര ചൗധരിയുടെ പേരാണ് നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് സൂചന. 60 അംഗ നിയമസഭയിലേക്ക് ഈ മാസം 16നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles