Wednesday, September 23, 2026

ആറാം തലമുറ യുദ്ധവിമാന രഹസ്യങ്ങൾ ഇന്ത്യയുടെ കൈകളിലേക്ക് !!!

ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം അഥവാ ജി.സി.എ.പി എന്ന പേരിൽ അറിയപ്പെടുന്ന ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യയ്ക്ക് ഒബ്സർവർ പദവി നൽകാൻ യുണൈറ്റഡ് കിംഗ്ഡവും ജപ്പാനും ഒരുങ്ങുന്ന വാർത്ത പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ഈ അതിനൂതന പോർവിമാന പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്താനുള്ള താല്പര്യം ഈ രാജ്യങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒരു പൂർണ്ണ പങ്കാളി എന്ന നിലയിലല്ല ഇന്ത്യയെ പരിഗണിക്കുന്നത്. പദ്ധതിയുടെ സമയപരിധിയും സാങ്കേതികമായ സങ്കീർണ്ണതകളും കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് ഇപ്പോൾ നിരീക്ഷക പദവി മാത്രം വാഗ്ദാനം ചെയ്യാൻ ഈ രാജ്യങ്ങൾ തീരുമാനിച്ചതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്

Related Articles

Latest Articles