Wednesday, September 23, 2026

പാകിസ്ഥാന് ചുട്ടമറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി സംസാരിക്കുന്നതില്‍ പ്രശ്‌നമില്ല, പക്ഷേ ‘ടെറര്‍ ഇസ്ഥാനുമായി ‘ സംസാരിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ന്യൂയോര്‍ക്കില്‍ പറഞ്ഞു. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഇസ്ലാമാബാദ് ഭീകരതയുടെ വ്യവസായമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സാംസ്‌കാരിക സംഘടനയായ ഏഷ്യാ സൊസൈറ്റിയിലെ ന്യൂയോര്‍ക്ക് പ്രേക്ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജയ്ശങ്കര്‍ . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും ം ഇന്ത്യ തീരുമാനിച്ചപ്പോള്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയ്ക്ക് അതിന്റെ പ്രതികരണങ്ങള്‍ കൃത്യമായി ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന നല്‍കിയ താല്‍ക്കാലിക പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരിച്ചയക്കുകയും ചെയ്തു.

പാകിസ്ഥാനുമായി സംസാരിക്കാന്‍ ഇന്ത്യക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ജയ്ശങ്കര്‍ ഊന്നിപ്പറഞ്ഞു. ‘എന്നാല്‍ തീവ്രവാദികളുമായി സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ട്. അദ്ദേഹം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ഇന്ത്യയുടെ ബാഹ്യ അതിര്‍ത്തികളെ ബാധിക്കില്ലെന്നും ജയ്ശങ്കര്‍ അടിവരയിട്ടു വ്യക്തമാക്കി.

‘ഞങ്ങളുടെ നിലവിലുള്ള അതിര്‍ത്തിക്കുള്ളില്‍ ഞങ്ങള്‍ അത് കൃത്യമാക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം കശ്മീര്‍ പ്രശ്‌നത്തെ നേരിടാന്‍ തീവ്രവാദത്തെ വ്യവസായമായി അവര്‍ ഉപയോഗിച്ചു ജയ്ശങ്കര്‍ പറഞ്ഞു.

ജമ്മു കശ്മീരിന്റെ താല്‍ക്കാലിക പ്രത്യേക പദവി ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനുശേഷം, 70 വര്‍ഷത്തെ നിക്ഷേപ വ്യവസായങ്ങള്‍ പാക്കിസ്ഥാന്‍ വെട്ടികുറച്ചു അതിനാല്‍ അവരുടേത് കോപത്തിന്റെ പ്രതികരണമാണ്, അവര്‍ക്ക് ഇക്കാര്യത്തില്‍ പലവിധത്തിലുള്ള നിരാശയാണ്, അദ്ദേഹം പറഞ്ഞു. ഇത് ഒരു കശ്മീരിന്റെ മാത്രം പ്രശ്‌നമല്ല, അതിനേക്കാള്‍ വലിയ പ്രശ്‌നമാണ്. പാകിസ്ഥാന്‍ അത് അംഗീകരിക്കേണ്ടതുണ്ട് , തീവ്രവാദത്തെ ഉപയോഗിച്ച് നയം നടത്താനാവില്ല. അത് പ്രശ്‌നത്തിന്റെ കേന്ദ്രമാണെന്ന് ഞാന്‍ കരുതുന്നു.

ജമ്മു കശ്മീരിലെ കാലങ്ങളായി വികസനത്തിന്റെ അഭാവം, തൊഴിലവസരങ്ങളുടെ അഭാവം, ഇതെല്ലാമാണ് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ . ഇന്ത്യയുമായുള്ള അയല്‍ബന്ധത്തേക്കാളും ഒന്നാമതായി പാകിസ്ഥാന്‍ സ്വന്തം നന്മയ്ക്കായി എന്തെങ്കിലും ചെയ്യണം,കശ്മീര്‍ ചര്‍ച്ചയുടെ മുന്‍കരുതല്‍ എന്ന നിലയില്‍ പാകിസ്ഥാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ ആയിരുന്നു ജയ്ശങ്കറിന്റെ മറുപടി.

പാകിസ്ഥാന്‍ മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയത് അത് അവരുടെ അയല്‍രാജ്യമായതുകൊണ്ടല്ല. അവസാനമായി പരിശോധിച്ചപ്പോള്‍ മുംബൈ നഗരം കശ്മീരിന്റെ ഭാഗമല്ലായിരുന്നു. അതിനാല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് കശ്മീരില്‍ നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ആക്രമിക്കാന്‍ കഴിയുമെങ്കില്‍, ഒരു വലിയ കാര്യം അതില്‍ ഉണ്ടെന്നും അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യയ്ക്ക് മനസ്സിലായി അദ്ദേഹം പറഞ്ഞു. ഇന്ത്യ അത് പരിഹരിക്കാനായി നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തു എന്നും ജയശങ്കര്‍ വ്യക്തമാക്കി.

Related Articles

Latest Articles