ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ, സേലം എന്നിവിടങ്ങളിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ളതാവും ഈ ക്രിക്കറ്റ് അക്കാദമി. വരുന്ന ഏപ്രിൽ മുതൽ അക്കാദമികളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് വാർത്താ കുറിപ്പിലൂടെ ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. ചെന്നൈയിലെ തൊരൈപക്കത്തും സേലത്തിലെ സേലം ക്രിക്കറ്റ് ഫൗണ്ടേഷനിലുമാവും അക്കാദമികൾ ആരംഭിക്കുക.
അതേസമയം IPL 2022 സീസണിന് മാര്‍ച്ച് 26-ന് മുംബൈയില്‍ തുടക്കം കുറിക്കും.10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പര കഴിഞ്ഞ് 11 ദിവസങ്ങള്‍ക്ക് ശേഷമാകും ഐപിഎല്ലിന് തുടക്കമാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പുണെയിലുമായി നടക്കും.
മാത്രമല്ല മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, D.Y പാട്ടീല്‍ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങള്‍ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.

