ആലപ്പുഴ: ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് പരിശോധന നടത്തിവരികയാണ്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്.
അതേസമയം അസ്ഥികൂടം ആരുടേതാണെന്നുൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. സമീപ പ്രദേശങ്ങളിൽ നിന്നും കാണാതായവരുടെ ലിസ്റ്റും ശേഖരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനകൾ നടന്നുകഴിഞ്ഞാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു എന്നും പോലീസ് അറിയിച്ചു.

