Wednesday, May 15, 2024
spot_img

വിമാനത്താവളം വഴി 50 കിലോ സ്വര്‍ണ്ണം കടത്തിയതായി പ്രതി സെറീന

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. വിമാനത്താവളം വഴി പലപ്പോഴായി അന്‍പത് കിലോ സ്വര്‍ണ്ണം കടത്തിയതായി കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി. ഇതിനായി വഴിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സെറീന പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വക്കേറ്റ് ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനയ്ക്ക് പണം വാഗ്ദാനം ചെയ്തത്. ഗള്‍ഫിള്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന സെറീനയെ തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമാണ് ബിജുവിന് പരിചയപ്പെടുത്തിയത്. 2018 ലാണ് ബിജുവിനേയും വിനീതയേയും പരിചയപ്പെട്ടതെന്നും സെറീന ഡിആര്‍ഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായില്‍ പോയി പലതവണ സ്വര്‍ണം കടത്തി. പലപ്പോഴും എസ്‌കോര്‍ട്ടായിട്ടാണ് പോയത്. ജിത്തുവാണ് തനിക്ക് സ്വര്‍ണം കൈമാറിയിരുന്നതെന്നും സെറീന മൊഴി നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബിജുവും ഭാര്യയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സെറീന മൊഴിയില്‍ വ്യക്തമാക്കുന്നു.

വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയത് തിരുവനന്തപുരം കിഴക്കേകോട്ടയിലെ പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദ് അലിക്കു വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. മുഹമ്മദ് അലിയുടെ വീട്ടില്‍ ഡിആര്‍ഐ റെയ്ഡ് നടത്തിയിരുന്നു. അലിയും മാനേജര്‍ ഹക്കീമും ഒളിവിലാണ്.

Related Articles

Latest Articles