Monday, June 17, 2024
spot_img

അൻപത് വര്ഷം ഭരിച്ച നാട്ടിൽ സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ പോലും നൽകാനായില്ല കോൺഗ്രസിനെ കടന്നാക്രമിച്ച് സ്‌മൃതി ഇറാനി

50 വർഷം ഭരിച്ച പാർട്ടിക്ക് സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ഇന്ന് ലഡ്‌കി ഹൂൺ’ എന്ന മുദ്രാവാക്യം വിളിക്കുന്നു. 50 വർഷം ഇവിടെ ഭരിച്ചിട്ടും സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായില്ല. ഇപ്പോൾ വീണ്ടും അവർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു. ഞങ്ങൾ പാവപ്പെട്ടവർക്ക് സൗജന്യ റേഷനും ചികിത്സാ സൗകര്യങ്ങളും നൽകി. ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമേഠിയിൽ നടന്ന സ്ത്രീ സമ്പർക്ക പരിപാടിയിൽ സ്‌മൃതി പറഞ്ഞു. കോൺഗ്രസ് മാത്രമല്ല, സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്‌പി) അമേഠിയെ ഇരുട്ടിലേക്ക് തള്ളിവിട്ടുവെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. സൈക്കിളിലും ആനപ്പുറത്തും സവാരി നടത്തിയ ഒരു കുടുംബമാണ് അമേഠിയെ ഇരുട്ടിൽ തപ്പിയ കുറ്റം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്‌സഭാംഗവും കേന്ദ്ര മന്ത്രിയുമാണ് സ്‌മൃതി ഇറാനി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയാണ് സ്‌മൃതി കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. വര്ഷങ്ങളായി നെഹ്‌റു കുടുംബം കൈവശം വച്ചിരുന്ന ലോക്സഭാ സീറ്റാണ് സ്‌മൃതി ബിജെപി ക്കുവേണ്ടി പിടിച്ചെടുത്തത്.

Related Articles

Latest Articles