Monday, October 5, 2026

കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്കും തിരകളും പിടികൂടി; വിമാനത്താവളത്തിൽ പിടിയിലായത് പാലക്കാട് ഡിസിസി പ്രസിഡന്റ് കെഎസ്ബിഎ തങ്ങൾ

പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.എസ്.ബി.എ തങ്ങളില്‍ (KSBA Thangal) നിന്നുമാണ് തോക്ക് പിടിച്ചത്. വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും തോക്ക് പിടികൂടിയത്.

തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും പിടിച്ചെടുത്തു. തോക്ക് കൈവശം വയ്ക്കാനുള്ള രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ബംഗളൂരൂവിലെത്താന്‍ കോയമ്പത്തൂരില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.

Related Articles

Latest Articles