50 വർഷം ഭരിച്ച പാർട്ടിക്ക് സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ഇന്ന് ലഡ്‌കി ഹൂൺ’ എന്ന മുദ്രാവാക്യം വിളിക്കുന്നു. 50 വർഷം ഇവിടെ ഭരിച്ചിട്ടും സ്ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായില്ല. ഇപ്പോൾ വീണ്ടും അവർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു. ഞങ്ങൾ പാവപ്പെട്ടവർക്ക് സൗജന്യ റേഷനും ചികിത്സാ സൗകര്യങ്ങളും നൽകി. ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമേഠിയിൽ നടന്ന സ്ത്രീ സമ്പർക്ക പരിപാടിയിൽ സ്‌മൃതി പറഞ്ഞു. കോൺഗ്രസ് മാത്രമല്ല, സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്‌പി) അമേഠിയെ ഇരുട്ടിലേക്ക് തള്ളിവിട്ടുവെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. സൈക്കിളിലും ആനപ്പുറത്തും സവാരി നടത്തിയ ഒരു കുടുംബമാണ് അമേഠിയെ ഇരുട്ടിൽ തപ്പിയ കുറ്റം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്‌സഭാംഗവും കേന്ദ്ര മന്ത്രിയുമാണ് സ്‌മൃതി ഇറാനി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയാണ് സ്‌മൃതി കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. വര്ഷങ്ങളായി നെഹ്‌റു കുടുംബം കൈവശം വച്ചിരുന്ന ലോക്സഭാ സീറ്റാണ് സ്‌മൃതി ബിജെപി ക്കുവേണ്ടി പിടിച്ചെടുത്തത്.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…