Sunday, December 28, 2025

കാനഡയിൽ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച സംഭവം ; പ്രതിയെ കോടതിയിൽ ഹാജരാക്കി; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും ലഭിച്ചേക്കാം

കാനഡ: യു എസ് പൗരൻ കാനഡയിൽ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചു. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലൂടെ പാന്റിനുള്ളില്‍ ഒളിപ്പിച്ചു പാമ്പുകളെ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

2018 ജൂലൈ 15 ന് വടക്കന്‍ ന്യൂയോര്‍ക്കിലേക്ക് കടന്ന പ്രതിയായ ബസില്‍ കാല്‍വിന്‍ ബൗട്ടിസ്റ്റ (36) പാമ്പുകളെ ഒളിപ്പിച്ച് കടത്തിയതായി ആയിരുന്നു റിപ്പോർട്ട്.

ബര്‍മീസ് പെരുമ്പാമ്പുകളുടെ കടത്ത് അന്താരാഷ്ട്ര നിയമ പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബര്‍മീസ് പെരുമ്പാമ്പുകളെ മനുഷ്യര്‍ക്ക് ഹാനികരമായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്ത് കുറ്റം ചുമത്തി ന്യൂയോര്‍ക്ക് സംസ്ഥാന തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഈ ആഴ്ച്ച ബൗട്ടിസ്റ്റയെ ഹാജരാക്കി. ഇയാളെ പിന്നീട് വിചാരണയ്ക്കായി വിട്ടയച്ചു.

ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും ലഭിക്കും

Related Articles

Latest Articles