Thursday, January 8, 2026

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. കവി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനി ഒ എൻ വി കുറുപ്പിന് നൽകിക്കൊണ്ടാണ് പ്രസാധനകർമ്മം നിർവ്വഹിച്ചത്.

എച്ച് എൽ എൽ മുൻ സി എം ഡി യും, പൊല്യൂഷൻ കൺട്രോൾ ബോർഡ് മുൻ ചെയർമാനും സരസ്വതി വിദ്യാലയയുടെ ചെയർമാനുമായ ജി രാജ്‌മോഹൻ അദ്ധ്യക്ഷനായ ചടങ്ങ് ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ ഉദ്‌ഘാടനം ചെയ്‌തു. മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സിഗ്നേച്ചർ പബ്ലിക്കേഷൻസ് പ്രതിനിധി പി ഒ മോഹൻ പുസ്തകത്തെ പരിചയപ്പെടുത്തി. എയർ വെറ്ററൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിങ് കമാൻഡർ യു സത്യൻ, സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രേനർഷിപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജെ ജയമോഹൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. നടനും സംവിധായകനുമായ പി ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആറന്മുള പൊന്നമ്മയുടെ ചെറുമകൾ രാധിക സുരേഷ് പ്രാർത്ഥനയും, ഒ എൻ വി കുറുപ്പിന്റെ ചെറുമകൾ അപർണ്ണ രാജീവ് സ്‌മൃതിഗീതവും അവതരിപ്പിച്ചു.

ഇന്ത്യൻ വ്യോമസേനയിലും ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ എസ് ആർ ഒയിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഗ്രന്ഥകാരനായ വേണു വടക്കേടം. നിരവധി കലാ സാഹിത്യ സംഘടനകളുടെ അമരത്ത് പ്രവർത്തിച്ചിട്ടുള്ള മികച്ച സംഘാടകൻ കൂടിയാണ് അദ്ദേഹം.

Related Articles

Latest Articles