Monday, May 20, 2024
spot_img

‘ജനങ്ങളുടെ ജീവന്‍ വെച്ചുള്ള അപകടകരമായ ചൂതാട്ടമാണ് സംസ്ഥാന സര്‍ക്കാരിന്റേത്’ എന്ന് ശോഭ സുരേന്ദ്രന്‍; ചർച്ചയായി ഫേസ്ബുക് കുറിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളും, കോവിഡ് മരണങ്ങളും വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കോവിഡ് സാഹചര്യത്തെ കേരള സര്‍ക്കാര്‍ നേരിട്ടത് അനാവശ്യവും അശാസ്ത്രീയവുമായ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ടാണെന്നും ജനങ്ങളെ പോലീസിനെ കൊണ്ട് നേരിടുകയും ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവരെ കയ്യൂക്ക് കാട്ടി അതിക്രമിക്കുകയുമാണ് കേരള സര്‍ക്കാര്‍ ചെയ്തതെന്നും ശോഭ സുരേന്ദ്രന്‍ ശക്തമായി ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ആരോപണമുന്നയിച്ചത്.

മാത്രമല്ല കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ കേരളം തുടരുന്ന നിസ്സംഗ സമീപനം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണെന്നും . സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടി കോവിഡ് മരണങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

‘ഒരു മാസത്തിലേറെയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 11000നും 13000നും ഇടയിലാണ്. ഈ കാലയളവിനുള്ളില്‍ എണ്‍പതിനായിരത്തിലേറെ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്‌ ചെയ്തിരുന്ന കഴിഞ്ഞ മാസത്തില്‍ നിന്ന് ഇപ്പോള്‍ നാല്‍പതിനായിരം എന്ന നിലയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നു. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ കേരളം തുടരുന്ന നിസ്സംഗ സമീപനം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്.

രാജ്യത്തെ കോവിഡ് കേസുകളുടെ 31.7% കേരളത്തിലാണ്. പ്രതിദിന മരണങ്ങളില്‍ 15.6% നമ്മുടെ നാട്ടിലാണ്. ഏപ്രില്‍ 18ന് ശേഷം രാജ്യത്ത് ശരാശരി പ്രതിവാര മരണ നിരക്ക് 1226ല്‍ നിന്നും 803ലേക്ക് കുറയുമ്ബോള്‍ കേരളത്തിലത് 21ല്‍ നിന്നും 127ലേക്ക് വര്‍ധിക്കുകയാണ് ഉണ്ടായത്. മെയ്‌ 9ന് രാജ്യത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 22.77% ആയിരുന്നെങ്കില്‍ ഇന്നത് 2.32 ആണെന്ന് കൂടി ഓര്‍ക്കണം. ഈ സാഹചര്യത്തെ കേരള സര്‍ക്കാര്‍ നേരിട്ടത് അനാവശ്യവും അശാസ്ത്രീയവുമായ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ടാണ്. ജനങ്ങളെ പോലീസിനെ കൊണ്ട് നേരിടുകയും ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവരെ കയ്യൂക്ക് കാട്ടി അതിക്രമിക്കുകയുമാണ് കേരള സര്‍ക്കാര്‍ ചെയ്തത്.

ഇതിനെല്ലാം പുറമെ കൊവിഡ് മരണങ്ങള്‍ കണക്ക് കുറച്ച്‌ കാണിക്കുന്ന തട്ടിപ്പിനും കേരളം സാക്ഷിയായി. രണ്ടാം തരംഗത്തില്‍ മരണപ്പെട്ടവര്‍ 4500 ലധികം ആളുകളാണ് എന്ന് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പക്ഷേ കോവിഡ് മരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ച നടപടിയായി. ഇപ്പോള്‍ പുറത്തുവരുന്നത് 12500 ലധികം മരണങ്ങളാണ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ സംഭവിച്ചത് എന്നതാണ്. അതായത് ഇപ്പോള്‍ ഔദ്യോഗികമായി നമ്മള്‍ മനസ്സിലാക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ യഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച്‌, ശരിയായ നടപടികള്‍ സ്വീകരിക്കാതെ കേരളം മുന്നോട്ടു പോകുന്നത് ജനങ്ങളുടെ ജീവന്‍ വെച്ചുള്ള അപകടകരമായ ചൂതാട്ടമാണ്.’

Related Articles

Latest Articles