Saturday, May 18, 2024
spot_img

കണ്ടംവഴി ഓടി തോമസ് ഐസക്ക് : കേന്ദ്രത്തിനെതിരെ വസ്തുതാവിരുദ്ധമായ ട്വീറ്റ്, തോമസ് ഐസക്കിന് എട്ടിന്‍റെ പണി കൊടുത്ത് സോഷ്യല്‍മീഡിയ

തിരുവനന്തപുരം- ദേശീയ ദുരന്ത നിവാരണ ഫണ്ട് കേരളത്തെ അവഗണിച്ചെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന് കിട്ടയത് എട്ടിന്‍റെ പണി. “ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 4432 കോടി കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. അതിൽ കേരളത്തിന് ഒന്നും തന്നില്ല” എന്നായിരുന്നു ട്വീറ്റ്.എന്നാൽ കേന്ദ്രം തുക അനുവദിച്ചത് കഴിഞ്ഞ സാമ്പത്തിക വർഷം നടന്ന ദുരന്തങ്ങൾക്കാണ്. തോമസ് ഐസക് വ്യാജപ്രചരണവുമായി രംഗത്തെത്തിയതോടെ ട്വീറ്റിന് താഴെ പൊങ്കാല ഇട്ട് സോഷ്യല്‍മീഡിയ . സത്യം മനസ്സിലാക്കി ആളുകൾ കമന്റുകൾ തുടങ്ങിയതോടെ ട്വീറ്റു ഡിലീറ്റ് ചെയ്ത് തോമസ് ഐസക് തടിതപ്പുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം നടന്ന മറ്റു ദുരന്തങ്ങൾക്ക് വേണ്ടി കേന്ദ്രം അനുവദിച്ച തുകയാണിത്. ഒറീസയിലെ ഫെനി സൈക്‌ളോൺ, കർണാടകയിലെ വരൾച്ച, ഹിമാചൽ പ്രദേശിലെ മഞ്ജു വീഴ്ച എന്നിവ മൂലം കഴിഞ്ഞ വർഷം ഉണ്ടായ ദുരന്തങ്ങൾക്കുള്ള അധിക തുക ആണിത്. കേന്ദ്രസംഘം സന്ദർശനം നടത്തി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി ആണ് തുക അനുവദിച്ചത്. കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന് 3200 കോടിയോളം അനുവദിച്ചിരുന്നു.

ഇത്തവണ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തത്തിൻറെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കും. കേരളമടക്കമുള്ള പ്രളയ ബാധിത സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം എത്തുമെന്ന തീരുമാനം കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷ വഹിച്ച യോഗത്തിൽ എടുത്തിട്ടുണ്ട്.

വാസ്തവമറിയാതെ കേന്ദ്രം ഇത്തവണത്തെ പ്രളയത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും കേരളത്തെ അവഗണിച്ചുവെന്നും തോമസ് ഐസക്ക് ട്വിറ്ററിൽ കുറിക്കുകയായിരുന്നു.

Related Articles

Latest Articles