Wednesday, May 15, 2024
spot_img

ഇതാണ് ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തി: 6 മണിക്കൂർ യുദ്ധം നിർത്തിക്കാൻ കഴിഞ്ഞ ഇന്ത്യയെ വാനോളം പ്രശംസിച്ച് മാധ്യമങ്ങൾ

ദില്ലി: ഇന്ത്യയുടെ നയതന്ത്രത്തിന്റെ ശക്തിയെ പുകഴ്ത്തി മാധ്യമങ്ങൾ. നേരത്തെ ഇന്ത്യയുടെ ആവിശ്യപ്രകാരം റഷ്യ ഖാർകീവിൽ 6 മണിക്കൂറോളം യുദ്ധം നിർത്തി വെച്ചിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും കൈയടിക്കുന്നത്.

അതേസമയം ആറ് മണിക്കൂർ കൊണ്ട്, ലോകശക്തികൾക്ക് ചെയ്യാൻ കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാൻ കഴിഞ്ഞു. ഇതോടെ റഷ്യൻ ജഗ്ഗർനോട്ടിനെ, ഖാർകിവിനെ നശിപ്പിക്കുന്നതിൽ നിന്ന് തടയുകയും ചെയിതു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരത്തിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്ന ഏക ഉദ്ദേശ്യമായിരുന്നു ദില്ലിക്ക്.

എന്നാൽ, മോദിയുടെ ഒരു വാക്ക് മൂലം യുദ്ധം തൽക്ഷണം നിർത്താൻ മോസ്കോയെ നിർബന്ധിതരാക്കി എന്നതാണ് സത്യം. ഇത് മോദി സർക്കാരിന്റെ സമീപനത്തെയും നയതന്ത്രത്തെയും പരക്കെ പ്രശംസിക്കപ്പെടാനിടയാക്കി.

റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ശക്തമായി നീങ്ങുകയാണ്. ഇതിനിടയിൽ യുദ്ധം ഉടനടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും മറ്റു രാജ്യങ്ങളെ പോലെ റഷ്യയെ നേരിട്ട് എതിർക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി എന്നത് റഷ്യക്ക് ഇന്ത്യയോട് കൂടുതൽ അടുപ്പമുണ്ടാകാൻ കാരണമായി.

ഇതോടെ സോഷ്യൽ മീഡിയയിൽ മോദിസർക്കാരിനു വലിയ പ്രശംസയാണ് നൽകുന്നത്. ഉപയോക്താക്കൾ ഇന്ത്യയുടെ നടപടിയെ ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തിയുടെ പ്രതിഫലനമാണെന്ന് വിശേഷിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ രാത്രി ടെലിഫോണിൽ സംഭാഷണം നടത്തി. തുടർന്ന് യുദ്ധത്തിൽ തകർന്ന രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷാവസ്ഥ അദ്ദേഹം അവലോകനം ചെയ്തു.

Related Articles

Latest Articles