Saturday, May 4, 2024
spot_img

‘റവന്യൂവകുപ്പില്‍ പണപ്പിരിവ്’; വിമർശന പെരുമഴയിൽ സിപിഎം സംസ്ഥാന സമ്മേളനം

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെ കടുത്ത വിമര്‍ശനം. റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് ഉയർന്ന വിമര്‍ശനം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സര്‍ക്കാരിന്‍റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണെന്നും എന്നാല്‍ പ്രതിസന്ധികളില്‍ സർക്കാരിനെ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നയത്തിന് അനുസരിച്ചുള്ളത് തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്നാണ് പാർട്ടിയുടെ വാദം.

Related Articles

Latest Articles