Friday, March 29, 2024
spot_img

ഫിലിപ്പൈന്‍സിൽ പൊതു പരിപാടികളിൽ ശീതള പാനീയത്തിനു പകരം ഇനി ഇളനീർ

മനില :സെമിനാറുകളിലും ചടങ്ങുകളിലും അതിഥികള്‍ക്ക് ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍ നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഫിലിപ്പൈന്‍ കോക്കനട്ട് അതോറിറ്റി. ഫിലിപ്പൈന്‍സിലെ ദേശീയ എജന്‍സികളോടും പ്രാദേശിക സര്‍ക്കാരുകളോടുമാണ് പി സി എയുടെ അഭ്യര്‍ഥന.

മുപ്പതുലക്ഷത്തിലധികം പേരാണ് ഫിലിപ്പൈന്‍സില്‍ നാളികേര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.
കൊപ്ര വിലയിടിവിനെ തുടര്‍ന്ന് രാജ്യത്ത് കഷ്ടപ്പെടുന്ന നാളികേര കര്‍ഷകര്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തില്‍ ഒരു ആശയവുമായി പി സി എ രംഗത്തിറങ്ങിയിരിക്കുന്നത് .
ആകെയുള്ള ജനസംഖ്യയിൽ മൂന്നിലൊന്ന് പേര്‍ ദിവസവും ഇളനീര്‍ കുടിക്കുകയാണെങ്കിൽ കര്‍ഷകര്‍ക്ക് അത് വലിയോരു സഹായമാകുമെന്നു പിസി എ ചൂണ്ടിക്കാട്ടുന്നു

Related Articles

Latest Articles