Wednesday, May 8, 2024
spot_img

ഭാഗിക സൂര്യഗ്രഹണം ഇന്ന് ; ഇന്ത്യയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീളുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം

ദില്ലി: ഭാഗിക സൂര്യഗ്രഹണം ഇന്ന്.രാജ്യത്ത് ഒന്നേമുക്കാൽ മണിക്കൂർ നീളുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി.സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും, സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ വീഴുന്നതായി തോന്നുകയും ചെയ്യുമ്പോഴാണ് ഒരു ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്. രാജ്യത്തെ പല സ്ഥലങ്ങളിലും ഗ്രഹണം ദൃശ്യമാകുമെങ്കിലും കേരളത്തിൽ ദൃശ്യമാകില്ല. ദില്ലിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈയിൽ 05.14 നും ബംഗളുരുവിൽ 05.12 നുമാണ് ഗ്രഹണം. 2027 ആഗസ്ത് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം. ഇന്ത്യയിൽ അത് പൂർണ്ണ ഗ്രഹണമായിരിക്കും.

ഇന്നത്തെ ഗ്രഹണത്തിൽ ദില്ലിയിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നത് 44 ശതമാനം ആണ്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ ,ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാം.

Related Articles

Latest Articles