Thursday, December 18, 2025

ഝാന്‍സി സൈനിക ക്യാമ്പിൽ പൊട്ടിത്തെറി ; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ് ; ബാബിന കന്റോണ്‍മെന്റില്‍ ഫീല്‍ഡ് ഫയറിങ് പരിശീലനത്തിനിടെ ടി -90 ടാങ്കിന്റെ ബാരല്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെയാണ് മരണപ്പെട്ടത്. ഝാന്‍സിക്ക് സമീപമുള്ള ബാബിന കന്റോണ്‍മെന്റില്‍ ഇന്ന് ഫീല്‍ഡ് ഫയറിങ് പരിശീലനത്തിനിടെ ടി -90 ടാങ്കിന്റെ ബാരല്‍ പൊട്ടിത്തെറിച്ച് ഒരു ജെസിഒ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ബാബിന ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ നടന്ന വാര്‍ഷിക വെടിവെയ്പ്പിലാണ് ടാങ്ക് ബാരല്‍ പൊട്ടിത്തെറിച്ചത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് ടാങ്ക് കൈകാര്യം ചെയ്തത്. ജീവനക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി ബാബിന സൈനിക ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കമാന്‍ഡറും ഗണ്ണറും പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ അപകടനില തരണം ചെയ്‌തെങ്കിലും ഇപ്പോഴും ചികിത്സയിലാണ്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇന്ത്യന്‍ സൈന്യം അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles