jammuuu
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യ വരിച്ചു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവർക്കായിരുന്നു ജീവൻ നഷ്ട്ടപ്പെട്ടത്. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്.
ഭീകരരുടെ വെടിവെപ്പിൽ അഞ്ച് ജവാൻമാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം ഉറപ്പുവരുത്തി. രജൗരിയിൽ നിന്ന് 25 കിലോ മീറ്റർ മാറി ദർഹാർ താലൂക്കിലായിരുന്നു സംഭവം നടന്നത്. ഇവിടുത്തെ പർഗാർ മേഖലയിലെ സൈനിക ക്യാമ്പിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയായിരുന്നു.
പ്രദേശത്ത് നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് പിടികൂടാൻ ശ്രമിച്ചതോടെ ഇവർ വെടിയുതിർത്തിരുന്നു. ഇതോടെ ഏറ്റുമുട്ടലും ആരംഭിക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ സൈന്യം വധിച്ചു. ഇതിനിടെയാണ് മൂന്ന് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ടിനെയും ടെലിവിഷൻ അവതാരകയായിരുന്ന അമ്രീൻ ഭട്ടിനെയും കൊലപ്പെടുത്തിയ കൊടുംഭീകരൻ ലത്തീഫ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…