Tuesday, May 7, 2024
spot_img

കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തേടി സുരക്ഷാ സേന; കൂടുതൽ ഭീകരർ ഉടൻ പിടിയിലാകുമെന്ന് റിപ്പോർട്ട്

ശ്രീനഗർ: കശ്മീരിൽ ഭീകരർക്കായുളള (Terrorists) തിരച്ചിൽ തുടർച്ചയായ 27ാം ദിവസത്തിലേക്ക്. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും കശ്മീർ പോലീസും ഊർജ്ജിതമായി ശ്രമം തുടരുകയാണ്. വനമേഖലയിൽ തിരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഇതേതുടർന്ന് താനമാണ്ടിയിൽ നിന്ന് രജൗരിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. .

ഖബ്ലാനിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും നടത്തുന്ന കാർഡൗൺ ആൻഡ് സെർച്ചിന്റെ പ്രദേശം വളഞ്ഞുളള തെരച്ചിലിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം.ഭീകരരെയും ആയുധശേഖരവും പിടികൂടുന്നതിന് വേണ്ടിയാണ് സൈനിക നീക്കം. നേരത്തെ പൂഞ്ചിലെ മെന്ദാർ, സുരാൻകോട്ട് വനമേഖലയിലും രജൗരിയിലെ താനമാണ്ഡിയിലും മാത്രമായിരുന്നു തി രച്ചിൽ നടത്തിയിരുന്നത്. ഒരു മാസത്തോളമായി നടക്കുന്ന തിരച്ചിലിലും ഏറ്റുമുട്ടലിലും ഇതുവരെ ഒമ്പത് സൈനികർ വീരമൃത്യു വരിച്ചു. പതിനഞ്ചിലധികം ഭീകരരെ വധിക്കാനും നിരവധി ഭീകരരെ പിടികൂടാനും സൈന്യത്തിന് സാധിച്ചു.

അതേസമയം കഴിഞ്ഞ ദിവസമാണ് ഖബ്ലാൻ വനത്തിൽ ഭീകരരുടെ സാന്നിധ്യം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്. ഇതിനു മുൻപ് ആക്രമണം നടത്തിയിട്ടുള്ള ഭീകര സംഘത്തിലെ പ്രവർത്തകരാണിവർ എന്നാണ് സേന വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ഒക്ടോബർ 11നും 14നും ഇടയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശേഷം സേന ഏറ്റവും ദൈർഘ്യമേറിയ നിർണായക നീക്കങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. കാട്ടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പല പദ്ധതികളാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഭീകരരുടെ ഒളിത്താവളം അന്വേഷിച്ച് സേന പുറപ്പെടുന്നതിനു മുൻപ് വെടിവെയ്പ്പിന്റെ ശബ്ദം പ്രദേശത്തു നിന്നും ഉയർന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Related Articles

Latest Articles