Wednesday, September 23, 2026

അഭിമാന നിമിഷം: ഐഎസ്‌ആര്‍ഒ ചെയര്‍മാനായി എസ് സോമനാഥ് ചുമതലയേറ്റു

തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു. അറിയപ്പെടുന്ന എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ശാസ്ത്രജ്ഞനുമാണ് എസ് സോമനാഥ്. ലോഞ്ച് വെഹിക്കിള്‍ ഡിസൈന്‍, പൈറോ ടെക്‌നിക്‌സ്, മെക്കാനിക്കല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവ അദ്ദേഹത്തിന് വൈദഗ്ധ്യമുള്ള മേഖലകളിൽ ഉള്‍പ്പെടുന്നു

ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 1985ല്‍ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് വിഎസ്എസ്‍സിയുടെ അസോസിയേറ്റ് ഡയറക്ടറായി. 2010ല്‍ ജിഎസ്എല്‍വി എംകെ-3 വിക്ഷേപണ വാഹനത്തിന്റെ പ്രോജക്ട് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles