Thursday, December 25, 2025

ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍കഴിക്കാറുണ്ടോ; എങ്കിൽ സൂക്ഷിക്കുക

രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് ചെറുചൂടുവെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് മികച്ചതാണെന്ന കാര്യം എല്ലാവർക്കും അറിയാം. വെറും വയറ്റിൽ വെള്ളം പോലും കുടിക്കാതെ ഭക്ഷണങ്ങൾ കഴിക്കുന്നവർ ശ്രദ്ധിക്കുക അത് ആരോ​​ഗ്യത്തിന് ദോഷം ചെയ്യും. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുക …

തൈര്, വെണ്ണ, മോര് തുടങ്ങിയവയൊന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കരുത്. ഇവ വയറ്റില്‍ എത്തിയാല്‍ ഹൈഡ്രോക്ലോറിസ് ആസിഡായി മാറുകയും, പാലുല്‍പന്നങ്ങളിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യും. ഇതുവഴി അസിഡിറ്റി ഉണ്ടാകും. അതുകൊണ്ടുതന്നെ മോര്, തൈര്, വെണ്ണ എന്നിവ വെറുംവയറ്റില്‍ കഴിക്കരുത്
മധുരം കഴിക്കുന്നത് അപകടമാണ്. വെറും വയറ്റില്‍ മധുരം കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയര്‍ത്തും. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
പൊതുവെ ദഹനത്തിന് നല്ല ഭക്ഷമാണ് വാഴപ്പഴം. എന്നാല്‍ അമിതമായ അളവില്‍ മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം വെറുംവയറ്റില്‍ കഴിച്ചാല്‍, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരും.സിട്രസ് അടങ്ങിയ നാരങ്ങ, വിഭാഗത്തില്‍ ഉള്‍പ്പെട്ട പഴങ്ങളില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ ‘സി’ , ഫൈബര്‍, ആന്റിഓക്ഡന്റ്സ്, പൊട്ടാസ്യം, കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാം. വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

Related Articles

Latest Articles