Wednesday, December 24, 2025

തലസ്ഥാനത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസാണ് (80) മരിച്ചത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നയാളാണ് ക്ലീറ്റസ് എന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഏലിയാസിനെ മര്‍ദിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഏലിയാസ് മരിച്ചിരുന്നു.അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Related Articles

Latest Articles