Sunday, December 28, 2025

നിലത്തിരുന്ന അമ്മയെ മകന്‍ ചവിട്ടി തളളിയിട്ടു; അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം; വേറൊരിടത്തുമല്ല നമ്മുടെ സ്വന്തം കേരളത്തില്‍ തന്നെ

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്ന മകന്‍ റസാക്കിന്റെ ചിത്രങ്ങള്‍ സഹോദരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. അതേസമയം സംഭവത്തിന് ശേഷം റസാഖ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

നിലത്തിരിക്കുന്ന അമ്മയെ മകന്‍ ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Articles

Latest Articles