അത്തോളി : മകൻ മരിച്ച വിവരമറിഞ്ഞ ഞെട്ടലിൽ അമ്മയും മരിച്ചു. കോഴിക്കോട് അത്തോളിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മൂന്നു മണിക്കൂറിന്റെ വ്യത്യാസത്തിൽ മരണപ്പെട്ടത്.
കൂട്ടുകാരുമൊത്ത് ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുഴഞ്ഞു വീണ അമ്മ നഫീസ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

