Friday, May 17, 2024
spot_img

അമ്മായിയപ്പന്റെ പിറന്നാൾ സോഷ്യൽ മീഡിയ ആഘോഷിച്ചത് കണ്ട് ഞെട്ടി മരുമകൻ !

ഇന്നലെയായിരുന്നു കേരള മുഖ്യൻ പിണറായി വിജയൻറെ 78 ആം പിറന്നാൾ. സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ പിണറായി വിജയന്റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ പിറന്നാളായിട്ട് ആശംസകള്‍ മാത്രമല്ല മുഖ്യനെ ട്രോളന്മാർ ട്രോളുകളിൽ ആറാടിയിരിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിട്ട പോസ്റ്റിന് താഴെ ട്രോളന്മാരുടെയും മറ്റും പൂരപ്പാട്ടായിരുന്നു. കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകള്‍ എന്നാണ് മുഹമ്മദ് റിയാസിട്ട ഫേസ്ബുക് പോസ്റ്റ്. കരുത്തോടെ കക്കുന്ന എന്നാക്കൂ റിയാസേന്നാണ് പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമന്റ്. ഇതിപ്പോള്‍ പിറന്നാളായാലും മുഖ്യമന്ത്രിയ്ക്ക് എയറില്‍ കേറാനാണ് വിധി. ട്രോളുകളും പൊങ്കാലകളും അതിര് കടക്കുന്നുമുണ്ട്. കാരണം സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ മുഖ്യമന്ത്രിയെ അങ്ങ് തള്ളിമാറിച്ചിരിക്കുകയാണ്. കേരളത്തിന്റെ ക്യാപ്റ്റന്,കേരളത്തെ ലോക നെറുകയിലെത്തിച്ച നേതാവിന് പിറന്നാളാശംസകല്‍ എന്നിങ്ങനെയാണ് ആശംസകൾ. സിപിഎമ്മിന്റെ ക്യാപ്റ്റന്‍ എന്ന് വേണമെങ്കില്‍ പറഞ്ഞോ കേരളത്തിന്റെ ക്യാപ്റ്റനെന്ന് തള്ളല്ലേ, പിണറായി ഭരണം വന്നതിന് പിന്നാലെയാണോ കേരളത്തെ ലോകം അറിഞ്ഞ് തുടങ്ങിയത്. അതിന് മുന്‍പ് വേറാരും കേരളം ഭരിച്ചിട്ടില്ലെ. തുടങ്ങിയ വാദപ്രതിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

അതേസമയം, നല്ല ബെസ്റ്റ് ദിവസം തന്നെയാണ് മുഖ്യമന്ത്രിയുെട പിറന്നാള്‍. കിന്‍ഫ്രയിലെ തീ പിടുത്തത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം കത്തിനില്‍ക്കുകയാണ്. കത്തിയതല്ല അഴിമതി ഒതുക്കാന്‍ കത്തിച്ചതാണെന്ന ആരോപണമാണുള്ളത് ഇപ്പോൾ ഉയർന്നുവരുന്നത്. തീ അണയ്ക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അങ്ങനെ ആകെ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ആണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനം ആഗതമായത്. ഇതോടെ സമനില തെറ്റി ജനം മുഖ്യനെ എടുത്ത് കുടയുകയാണ്. കപ്പിത്താന്‍ ഈ കപ്പല്‍ മുക്കുക മാത്രമല്ല കേരളം ചുട്ടെരിക്കുമെന്നാണ് ജനരോഷം പുകയുന്നത്. എന്തായാലും മറ്റൊരു സിപിഎം നേതാക്കളും ഇതുപോലെ പഴി കേട്ടിട്ടുണ്ടാകില്ല. ഇതുപോലെ ജനങ്ങള്‍ വെറുത്തിട്ടുളള ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടും ഉണ്ടാകില്ല. കിന്‍ഫ്രയിലെ തീ പിടുത്തത്തിന് പിന്നില്‍ വലിയ കളി നടന്നിട്ടുണ്ടെന്നാണ് ആരോപണം ശക്തമാകുന്നത്. ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിപണിവിലയെക്കാള്‍ മൂന്നും നാലും മടങ്ങ് ഉയര്‍ന്നവിലയ്ക്ക് എല്ലാ നടപടിക്രമങ്ങളും മറികടന്ന് വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനുപിന്നാലെ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ കോര്‍പ്പറേഷനില്‍നിന്ന് നഷ്ടമായത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. കംപ്യൂട്ടറിൽനിന്ന് ഡിലിറ്റ്‌ചെയ്ത ഫയലുകള്‍ പിന്നീട് വീണ്ടെടുത്തെന്നും ഡിലിറ്റ് ചെയ്തയാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അറിയിച്ച് കോര്‍പ്പറേഷന്‍ രംഗത്തുവന്നെങ്കിലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കോര്‍പ്പറേഷനായില്ല. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗവും അന്വേഷണംനടത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. ജൂണ്‍ 15ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്റെ കൊല്ലത്തെയും തൊട്ടുപിന്നാലെ തിരുവനന്തപുരത്തെയും ഗോഡൗണുകളിലെ തീപ്പിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടത്തിയ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ മായ്ച്ചുകളഞ്ഞെന്ന ആരോപണത്തിനുപിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറിലേറെ ഫയലുകള്‍ നഷ്ടമായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പോലീസ് ആന്വേഷണം നടത്തിയെങ്കിലും മരുന്നിടപാടുമായി ബന്ധപ്പെട്ട ഫയലുകളല്ല നഷ്ടമായതെന്ന് പറഞ്ഞ് ആരോഗ്യവകുപ്പുതന്നെ തടിയൂരി. നടന്നിരിക്കുന്ന സംഭവം ആരുടെയൊക്കെയോ തിരക്കഥയാണ്. സംഭവം സര്‍ക്കാരിന് നേരെ തന്നെ വിരല്‍ചൂണ്ടപ്പെടുന്നു. അങ്ങനെ സര്‍ക്കാര്‍ അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ മുക്യന്റെ പിറന്നാള്‍. പിന്നെ ജനം എടുത്തുടുക്കാതിരിക്കുമോ.

Related Articles

Latest Articles