Tuesday, September 22, 2026

ബിജെപി നേതാവ് സോനാലി ഫോഗട്ടിന്റെ മരണം; പ്രതിക്ക് സ്വത്തിൽ നേട്ടമുണ്ടായിരുന്നു; നേരത്തെയും സൊനാലിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയിട്ടുണ്ടെന്ന ആരോപണവുമായി കുടുംബം

ഹരിയാന: ബിജെപി നേതാവും നടിയും ബിഗ്ഗ്‌ബോസ് താരവുമായ സൊനാലി ഫോഗട്ടിൻ്റെ മരണത്തിൽ പിടിയിലായ സഹായി സുധീർ പാൽ സാംഗ്‌വാനെതിരെ ആരോപണവുമായി കുടുംബം. സൊനാലിയുടെ സമ്പത്തിൽ ഇയാൾക്ക് നോട്ടമുണ്ടായിരുന്നു എന്നും നേരത്തെയും സൊനാലിക്ക് ഇയാൾ വിഷം കലർന്ന ഭക്ഷണം നൽകിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

23-ാം തിയതി ഗോവ റെസ്‌റ്റോറന്റിൽ വച്ച് സൊനാലി ഫോഗട്ടിന് കുറ്റാരോപിതർ മെത്താംഫീറ്റാമിൻ എന്ന മയക്കുമരുന്ന് നൽകിയതായി ഗോവ പൊലീസ് അറിയിച്ചു. പൊലീസ് കുറ്റവാളികളെന്ന് കണ്ടെത്തിയത്തിന് ശേഷം സുധീർ സാങ്‌വാൻ, സുഖ്‌വിന്ദർ വാസി എന്നിവർക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ മൂർച്ചയുള്ള എന്തോകൊണ്ട് മുറിവുകളേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സൊനാലിയുടെ സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ മയക്കുമരുന്ന് കലർന്ന പാനീയം സൊനാലിയെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ട് തവണയിലേറെ ഇത്തരം പാനീയം സൊനാലി കുടിച്ചിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രതികൾ സൊനാലിക്ക് മയക്കുമരുന്ന് നൽകിയതെന്നും പൊലീസ് പറഞ്ഞു. ക്ലബിലെ ബാത്ത്‌റൂമിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സൊനാലി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാനാകില്ലെന്നും മരണത്തിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നുമായിരുന്നു നേരത്തെ മുതൽ കുടുംബത്തിന്റെ വാദം. മരണത്തിനു തൊട്ടു മുൻപുള്ള ദിവസം വൈകുന്നേരം സഹോദരിയെ സൊനാലി ഫോണിൽ വിളിച്ചിരുന്നു.

Related Articles

Latest Articles